ഹൈദരാബാദ്: കശ്മീരിലെ വിനോദ സഞ്ചാര മേഖലയെ തകർത്തു പഹൽഗാമിലെ ഭീകരാക്രമണം. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 28 പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഈ ഞെട്ടലിൽ ആണ് മുഴുവൻ ഇന്ത്യക്കാരും.
എന്നാൽ ഇപ്പോൾ കശ്മീരിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി വിനോദ സഞ്ചാരികളാണ് യാത്രകൾ റദ്ദാക്കിയിരിക്കുന്നത്. ഹൈദരാബാദിൽ നിന്ന് നിരവധി ആളുകൾ എല്ലാ വർഷവും കശ്മീർ സന്ദർശിക്കാറുണ്ട് എന്നാണ് ലഭിക്കുന്ന കണക്കുകൾ. എന്നാൽ ഇത്തവണ കശ്മീർ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി ഹൈദരാബാദ് സ്വദേശികളാണ് ഇപ്പോൾ തങ്ങളുടെ യാത്ര വേണ്ട എന്ന് വച്ചിരിക്കുന്നത്.
അതേസമയം കശ്മീരിലെ ഭീകരാക്രമണം ടൂറിസത്തെ ചുറ്റിപ്പറ്റിയുള്ള തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവിടെ ഉള്ള ആളുകളുടെ ആശങ്ക. മേഖലയിൽ 10,000-ത്തിലധികം കുതിരകളെ കൈകാര്യം ചെയ്യുന്നവരുണ്ടെന്നും അവരുടെ കുടുംബങ്ങൾ പൂർണ്ണമായും ടൂറിസത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ആണ് അവർ വ്യക്തമാക്കുന്നത്. ഇത് കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ഉപജീവനമാർഗ്ഗത്തെയും പ്രതികൂലമായി ബാധിക്കുമെന്നത് ഉറപ്പായ കാര്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്