ഫ്രാൻസിസ് മാർപാപ്പയോടപ്പമുള്ള നാളുകൾ: അനുഭവങ്ങൾ പങ്കുവച്ചു ഫാദർ ഡോക്ടർ ബീബി തറയിൽ

APRIL 23, 2025, 12:49 AM

ന്യൂയോർക്: മോറൽ തീയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഫാദർ ബീബി തറയിൽ തന്റെ ഡോക്ടറേറ്റ് പഠനത്തിന്റെ ഇടയിൽ 2013, 2014 വർഷങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടുതൽ ഇടപെഴുകാനും ഒന്നിച്ചു അദ്ദേഹത്തിന്റെ പ്രൈവറ്റ് ചാപ്പലായ സാന്താ മാർത്തായിൽ അദ്ദേഹത്തോടപ്പം കുർബാന അർപ്പിക്കാനും കഴിഞ്ഞതിന്റെ അവിസ്മരണീയ ദിനങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും മഹനീയമായാ നാളുകളായിരുന്നുയെന്നു ഫാ. ബീബി തന്റെ ഓർമ താളുകൾ തുറക്കവേ പറഞ്ഞു.

2014 മാർച്ച് മുതൽ ജൂൺ മാസം വരെ തന്റെ പഠനവുമായി ബന്ധപെട്ടു ഫ്രാൻസിസ് പാപ്പയോടു കൂടുതൽ അടുക്കാനും സംവദിക്കാനും കഴിഞ്ഞു. തന്റെ ഓറൽ എക്‌സാമിനേഷൻ (Defense) ഭാഗമായിട്ട് പാപ്പയോടു സംസാരിച്ചപ്പോൾ ഇറ്റാലിയൻ പഴചൊല്ലു പാപ്പാ പറഞ്ഞതോർക്കുന്നു. മോറൽ തീയോളജി എടുത്തവർക്കു മൊറാലിറ്റി പോകാതെ നോക്കണം, ഡോഗ്മാറ്റിക് തീയോളജി എടുത്തവർക്കു വിശ്വാസം നഷ്ടപ്പെടാതെ നോക്കണം, കനാൻ നിയമം എടുത്തവർക്കു സമയം നഷ്ടപെടതെ നോക്കണം എന്ന സരസമായി പറഞ്ഞത് ഓർമയിൽ ഉണ്ട്. 

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ റിട്ടയർ ചെയ്തപ്പോൾ വത്തിക്കാൻ സ്‌കൊയറിൽ ഒത്തുകൂടിയവരിൽ പഠനത്തിന് എത്തിയ വൈദികർ എല്ലാവരും ഉണ്ടായിരുന്നു. അന്നുമുതൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ പുതിയ പാപ്പാ  ഇനി ആര് എന്നാരായുമ്പോൾ ആരും പറയാത്ത പേരായിരുന്നു ജോർജ് ബെർഗോലയോ എന്ന പേര്.  കോൺക്ലേവിന്റെ രണ്ടാം പ്രാവശ്യം വെളുത്ത പുക വന്നപ്പോൾ വൈകിട്ട് ആറര മണിയായപ്പോൾ എല്ലാവരും വത്തിക്കാൻ സ്‌കൊയറിൽ ഇറങ്ങി ചെന്ന് നോക്കിയപ്പോൾ അന്നേരം 'അബേ മൂസ്   പാപ്പേം ' (നമുക്കൊരു പാപ്പാ ഉണ്ടായിരിക്കുന്നു) ജോർജ് ബെർഗോലയോ പാപ്പാ ആയി തെരഞ്ഞെടുക്കപെട്ടു. 

vachakam
vachakam
vachakam

ഇറ്റാലിയൻ പേര് ഫ്രഞ്ചസ്‌കോ. അദ്ദേഹം പേര് തെരഞ്ഞെടുത്തതു പോലും വ്യത്യസ്തമായിരുന്നു. അസിസിയിലെ ദരിദ്രരുടെ ഏറ്റവും പാവപ്പെട്ടവരുടെ വിശുദ്ധൻ എന്നറിയപ്പെടുന്ന ഫ്രാൻസിസ് വിശുദ്ധന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു. അതുവരെ ഉള്ള പാപ്പാമാർ സ്ലീഹമാരുടെ പേരോ മുൻ പാപ്പാമാരുടെ പേരോ ആണ് പ്രധാനമായും എടുത്തിരുന്നത്. എന്നാൽ ഫ്രാൻസിസ് പപ്പാ അതെല്ലാം തിരുത്തി കുറിച്ചു. ഫ്രാൻസിസ് വിശുദ്ധന്റെ പേര് സ്വീകരിച്ചു. പാപ്പാആയി തെരഞ്ഞെടുത്ത ശേഷം ബാൽക്കണിയിൽ ആദ്യമായി ഇറങ്ങി വന്നപ്പോൾ അനുഗ്ര ഹിക്കുന്നതിനു മുമ്പ് ആദ്യ  പേപ്പൽ ബ്ലെസ്സിങ്ങിനു ജനം കാത്ത് നിൽകുമ്പോൾ ജനങളുടെ മുമ്പിൽ തല കുനിച്ചു അദ്ദേഹം പറഞ്ഞു നിങ്ങൾ ആദ്യം എന്നെ അനുഗ്രഹിക്കുകയെന്നു പറഞ്ഞു. 

അങ്ങനെ ജനം താനുൾപ്പെടെ എല്ലാവരും കൈപൊക്കി അദ്ദേഹം അനുഗ്രം വാങ്ങിയിട്ടാണ് എഴുന്നേറ്റു നിന്ന് എല്ലാവർക്കും പേപ്പൽ ബ്ലസിങ് നൽകിയത്. ദീപ്തമായ ഓർമ്മകൾ ഫാ.ബീബി പങ്കിട്ടു. 1998 മുതൽ അർജന്റീനയിലെ ബുനസ് അയേഴ്‌സ് ആർച്ചു ബിഷപ്പ് ആയിരുന്നു ഫ്രാൻസിസ് പോപ് അന്നുമുതൽ ബിഷപ്പുമാരുടെ  സൗകര്യങ്ങൾ എല്ലാം അദ്ദേഹം ഒഴിവാക്കിയിരുന്നു. സ്വന്തമായി ഭക്ഷണം പാകം ചെയ്തുകഴിച്ചിരുന്നു. കാറുകൾ ഉപേക്ഷിച്ചിട്ടു യാത്രക്ക് പൊതു ഗതാഗതം ബസും ട്രെയിനും ഉപയോഗിച്ചു. മോഡേൺ ഇറായിൽ ആദ്യ നോൺ യൂറോപ്പ്യൻ പാപ്പാ ആയിരുന്നു ഫ്രാൻസിസ് പോപ്. വത്തിക്കാനിൽ മാർപ്പാപ്പമാർ  താമസിച്ചിരുന്ന സൗകര്യങ്ങളിൽ നിന്ന് ചെറിയ സാന്താമാർത്ത ചാപ്പലിനോട് ചേർന്ന താമസസ്ഥലത്തേക്ക് മാറി. ഭക്ഷണം എല്ലാവർക്കും ഒപ്പമാക്കി മാറ്റി.

1957ൽ ന്യൂ മോണിയ വന്നു ശ്വാസകോശ ശസ്ത്രക്രിയ നടത്തി ഒറ്റ ശ്വാസകോശത്തിൽ ആയിരുന്നു പിന്നീടുള്ള ജീവിതം. അർജന്റീനിയൻ ടാംഗോ ഡാൻസിന്റെ വലിയ ഇഷ്ടക്കാരനായിരുന്നു സോക്കറിന്റെയും. തന്റെ ഗിഫ്റ്റുകൾ അധികവും ഫുട്‌ബോൾ ജേഴ്‌സിയും സോക്കർ ബോളും ആയിരുന്നു. ഫ്രാൻസിസു പാപ്പാ പലപ്പോഴും അർജന്റീനിയൻ ടാംഗോ നൃത്ത ചുവടുകൾ വത്തിക്കാനിൽ പരിപാടികളിലിലും പെർഫോം ചെയ്തിരുന്നു. ടാംഗോ ഡാൻസ് അത്രെയും ഇഷ്ടപെട്ടിരുന്നു പാപ്പാ. കുടുംബത്തിൽ 5 മക്കളിൽ ഒരാളായ തനിക്കു അവശേഷിച്ച സഹോദരി മരിയ എലീന ബെർഗോലയോട് വലിയ സ്‌നേഹമായിരുന്നു. എല്ലാത്തിനും ഉപരി ലാളിത്യവും എളിമയും ഫ്രാൻസിസ് മാർപാപ്പയെ വ്യത്യസ്തനാകുന്നതായി ഫാ. ബീബി പറഞ്ഞു.

vachakam
vachakam
vachakam

അസാമാന്യമായി സോക്കറും ടാംഗോ ഡാൻസും തലയിൽ കൊണ്ട് നടന്നിരുന്നു കൂടെ ബതോവന്റേയും മോസർട്ടിന്റെയും ക്ലാസിയ്ക്കൽ സംഗീതവും. വിർജിൻ മേരികു നൽകിയ പ്രതിജ്ഞയെ തുടർന്ന് 1990ന് ശേഷം ഫ്രാൻസിസ് പപ്പാ ടെലിവിഷൻ പ്രോഗ്രാം ഒന്നും കണ്ടിരുന്നില്ല. പപ്പാ തന്റെ നേറ്റീവ് സ്പാനിഷ് ലാംഗ്വേജ്‌നു പുറമെ ഇറ്റാലിയൻ, ജർമൻ, ഫ്രഞ്ച്, പോർച്ച്ഗീസ് എന്നി ഭാഷകളിൽ പ്രാവണ്യം ഉണ്ടായിരുന്നു. ഫാ. ബീബി ഇറ്റലിയിലെ തന്റെ പഠന കാലം സാന്താ ലൂസിയ പാരിഷിൽ ആയിരുന്നു. ഇപ്പോൾ ന്യൂയോർക്കിലെ റോക്കലാൻഡിൽ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ വികാരി. ഇങ്ങനെ ഫ്രാൻസിസ് പോപ്പിനെ കുറിച്ച് ഫാ. ഡോ. ബീബി പല വിവരങ്ങളും ഓർമകളുടെ ചെപ്പിൽ നിന്ന്  പിറക്കിയെടുത്തു. 

മാനവികതയിലും യേശുക്രിസ്തുവിന്റെ ദർശനങ്ങളുടെ കാതലായ മനുഷ്യസ്‌നേഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നവർക്ക് വലിയ ആഘാതമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. ഫ്രാൻസിസ് പാപ്പയുടെ ഇടപെടലുകൾ ശ്രദ്ധിച്ചുവന്നവർക്ക് അദ്ദേഹത്തിന്റെ വേർപാട് പൊരുത്തപ്പെടാൻ കഴിയുന്നതല്ല. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അസാധാരണ സ്ഥാനത്യാഗത്തെതുടർന്നാണ് ഫ്രാൻസിസ് പാപ്പ ചുമതലയേറ്റത്. ഫ്രാൻസിസ് പാപ്പയെപ്പോലെ ഒരാൾ വരണമെന്ന ചിന്തകൊണ്ടുകൂടിയാണ് ബനഡിക്ട് മാർപാപ്പ സ്ഥാനമൊഴിഞ്ഞതെന്ന് കരുതുന്നവരുമുണ്ട്.

അസാധാരണ നിലപാടുകൾ സ്വീകരിച്ച പാപ്പയായിരുന്നു അദ്ദേഹം. മനുഷ്യ സ്‌നേഹി ആയ മാർപാപ്പാ അങ്ങേക്ക് വിട - ആരുമില്ലാത്തവർക്ക് അഭയം.. സഭയെ തെരുവോരങ്ങളലേക്ക് വഴിനടത്തിയവനായിരുന്നു .. കാരുണ്യമായിരുന്നു ഫ്രാൻസിസ് പോപ്പ് .. ആദരാജ്ഞലികൾ

vachakam
vachakam
vachakam

ജോസ് കാടാപുറം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam