ഷിക്കാഗോ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2025 മെയ് മാസം 3 -ാം തിയതി ലോക മാധ്യമ സ്വാതന്ത്രദിനത്തോടനുബന്ധിച്ചു മൗണ്ട് പ്രോസ്‌പെക്ടിലുള്ള ഫോർ പോയിന്റ് ഷെറട്ടൺ ഹോട്ടലിൽ വച്ച് ' Media Ignite 2025' എന്ന മീഡിയ ശില്പ ശാല നടത്തുന്നതാണ്.
പ്രസ്തുതപരിപാടിയിൽ പങ്കെടുക്കുന്നവരെ ഫോട്ടോഗ്രഫിയുടെയും വീഡിയോഗ്രഫിയുടെയും അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കുന്നതായിരിക്കും. ഷിക്കാഗോയിലെ കോളേജുകളിൽ ക്ലാസ് എടുക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരും കൂടാതെ ഷിക്കാഗോ ചാപ്റ്ററിന്റെ മുഖ്യധാര മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരും ക്ലാസുകൾ എടുക്കുന്നതാണ്. ഈ ക്ലാസുകൾ തീർത്തും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് : അലൻ ജോർജ്ജ് 331-262-1301, പ്രസന്നൻ പിള്ള 630 - 935 - 2990 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. Website : Indiapressclub.org
വർഗീസ് പാലമലയിൽ 224-659-0911
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്