ഉക്രെയ്ന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാന്‍ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്ച മോസ്‌കോയിലേക്ക്

APRIL 22, 2025, 3:36 PM

വാഷിംഗ്ടണ്‍: ഉക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്ച മോസ്‌കോ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിറ്റ്‌കോഫ് മുമ്പ് പുടിനുമായി മൂന്ന് ദീര്‍ഘമായ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വിറ്റ്‌കോഫിനെ കണ്ടിരുന്നുവെന്നും വിറ്റ്‌കോഫ് ഈ ആഴ്ച അവസാനം റഷ്യയിലേക്ക് പോകുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു.

vachakam
vachakam
vachakam

ട്രംപ് സമാധാനം കാണാന്‍ ആഗ്രഹിക്കുന്നു, ഈ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. 

ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് ബുധനാഴ്ച ലണ്ടനില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam