വാഷിംഗ്‌ടൺ: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.
കഴിഞ്ഞ ഞായറാഴ്ച വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രോഗശയ്യയിലായിരുന്ന അദ്ദേഹം അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് തോന്നി എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ജെ.ഡി. വാൻസിൻ്റെ പ്രസ്താവന.
‘‘മാർപാപ്പ വിടവാങ്ങിയെന്ന് അറിഞ്ഞു. അദ്ദേഹത്തെ സ്നേഹിക്കുന്ന ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്സ്.
വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കോവിഡിന്റെ ആദ്യനാളുകളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും,’’ – ജെ.ഡി.വാൻസ് എക്സിൽ കുറിച്ചു.
അതേസമയം വൈറ്റ് ഹൗസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ മാർപപ്പയ്ക്ക് അനുശോചനമറിയിച്ചു. മാർപാപ്പയോടൊപ്പം ട്രംപും, ജെഡി വാൻസുമുള്ള ചിത്രം പങ്കുവെച്ചാണ് വൈറ്റ് ഹൗസ് അനുശോചനം രേഖപ്പെടുത്തിയത്. ”ഫ്രാൻസിസ് പോപ്പ്, സമാധാനത്തോടെ വിശ്രമിക്കൂ” എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്