വാഷിങ്ടണ്‍: ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി യു.എസ്. ഇതിനായി 2014 ല്‍ ഉക്രെയിനില്‍ നിന്ന് പിടിച്ചെടുത്ത ക്രിമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിയയെ പിടിച്ചെടുത്ത നീക്കത്തെ ഇതുവരെ യു.എസും യൂറോപ്പും അംഗീകരിച്ചിട്ടില്ല. ഈ സമീപനത്തില്‍ മാറ്റം വരുന്നത് റഷ്യയ്ക്കാണ് ആത്യന്തികമായി നേട്ടം ഉണ്ടാക്കുന്നത്.
റഷ്യയും ഉക്രെയ്‌നും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം റഷ്യയും യു.എസും തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. സമാധാന കരാറിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ സംഘവും ഉക്രെയ്ന്‍ സംഘവും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് ക്രിമിയയുടെ കാര്യത്തില്‍ റഷ്യ നിബന്ധന മുന്നോട്ടുവെച്ചതെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്