ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന് ഫൊക്കാന അംഗത്വം

APRIL 18, 2025, 7:33 AM

1983 ൽ സ്ഥാപിതമായ അമേരിക്കയിലെ ആദ്യത്തെ ദേശീയ സംഘടനയായ ഫൊക്കാനയിൽ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന് (GCMA) അംഗത്വം. കഴിഞ്ഞ രണ്ടു വർഷത്തോളമായി വിശാല ഷിക്കാഗോയിൽ സാംസ്‌കാരിക, കായിക, സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യമായ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിനായി നടത്തിയ സന്നദ്ധ സേവനങ്ങളുടെ അംഗീകാരമാണ് ഫൊക്കാന അംഗത്വം എന്ന് സംഘടനയുടെ ഭാരവാഹികൾ വിലയിരുത്തി.

തങ്ങളുടെ ഫൊക്കാന അംഗത്വത്തിനുള്ള അപേക്ഷ അംഗീകരിച്ച ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, മറ്റു ഭാരവാഹികളായ രേവതി പിള്ള, മനോജ് ഈമന, ജോൺ കല്ലോലിക്കൽ, അപ്പുകുട്ടൻ പിള്ള, മിനി ഫിലിപ്പ്, ഷിക്കാഗോ റീജിണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ, യൂത്ത് റെപ് വരുൺ നായർ, ട്രസ്റ്റീ അംഗങ്ങളായ ജെയ്ബു കുളങ്ങര, സതീശൻ നായർ എന്നിവർക്കുമുള്ള കൃതജ്ഞത ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി സേവ്യർ ജോൺ ഒറവണകളത്തിൽ, ട്രഷറർ മേഴ്‌സി കുര്യാക്കോസ്, മറ്റു ഭാരവാഹികളായ ജോൺസൻ കാരിക്കൽ, മനോജ് തോമസ് കോട്ടപ്പുറം, സന്തോഷ് കാട്ടൂക്കാരൻ, ലീസ് മാത്യു, അനിൽ കൃഷ്ണൻ, അനീഷ് അന്റൊ എന്നിവരും മറ്റു ബോർഡ് അംഗങ്ങളും അറിയിച്ചു.


vachakam
vachakam
vachakam

ഫൊക്കാനയുടെ ഭാവി പരിപാടികളിലും, വളർച്ചയിലും, ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷനും അതിന്റെ അംഗങ്ങളും നിർണായക സാംഭാവനകൾ നൽകുന്നതായിരിക്കുമെന്നു പൊതയോഗം അറിയിച്ചു.

2026-28 കാലയളവിലെ ഫൊക്കാന ഭരണ സമിതിയിലേക്ക് ജനറൽ സെക്രട്ടറി ആയി മത്സരിക്കുന്ന ഇപ്പോഴത്തെ ഷിക്കാഗോ റീജിണൽ വൈസ് പ്രസിഡന്റുമായ സന്തോഷ് നായർക്ക് എല്ലാ പിന്തുണയും ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ പ്രഖ്യാപിച്ചു.


vachakam
vachakam
vachakam

ഈ വർഷം നിരവധി കലാ സാംസ്‌കാരിക, കായിക പരിപാടികൾ ഗ്രെയ്റ്റർ ഷിക്കാഗോ നിവാസികൾക്കായി നടത്തുവാൻ യോഗം തീരുമാനിച്ചു. മെയ് മാസത്തിൽ ഫീഡ് ദി ഹൻഗർ, സെപ്തംബർ 6ന് ഓണാഘോഷം, ഒക്ടോബർ 11 നു നാഷണൽ ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ്, ഡിസംബറിൽ ക്രിസ്മസ്, പുതുവത്സര ആഘോഷം എന്നീ പരിപാടികളും സമയ ബന്ധിതമായി മറ്റു നിരവധി കർമ്മ പരിപാടികളും നടത്തുവാൻ തീരുമാനിച്ചു. 

ചാരിറ്റി ഇവന്റ് കോർഡിനേറ്റർ ആയി ടോമി മെതിപ്പാറ, ഓണം കോർഡിനേറ്റഴ്‌സായി മനോജ് തോമസ് കോട്ടപ്പുറം, മേഴ്‌സി കുര്യാക്കോസ്, ബാഡ്മിന്റൺ കോർഡിനേറ്റഴ്‌സായി സന്തോഷ് കാട്ടൂക്കാരൻ, അനിഷ് ആന്റോ എന്നിവരെയും തിരഞ്ഞെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam