ഒരു മാസത്തിനിടെ ട്രംപ് റദ്ദാക്കിയത് 1024 വിദേശ വിദ്യാര്‍ത്ഥികളുടെ വിസകളും ലീഗല്‍ സ്റ്റാറ്റസും

APRIL 18, 2025, 3:59 PM

വാഷിംഗ്ടണ്‍: കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ട്രംപ് ഭരണകൂടം 1,000-ത്തിലധികം വിദേശ വിദ്യാര്‍ത്ഥികളുടെ വിസകള്‍ റദ്ദാക്കുകയോ നിയമപരമായ പദവി അവസാനിപ്പിക്കുകയോ ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഇത് അവരെ തടങ്കലിലോ നാടുകടത്തലിലോ ഉള്ള അപകടസാധ്യതയിലാക്കിയിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു മാസത്തിനുള്ളില്‍ 160 കോളേജുകളിലെയും സര്‍വകലാശാലകളിലെയും കുറഞ്ഞത് 1,024 വിദ്യാര്‍ത്ഥികളുടെ വിസകള്‍ റദ്ദാക്കുകയോ നിയമപരമായ പദവി റദ്ദാക്കുകയോ ചെയ്തു.

തങ്ങള്‍ക്ക് അര്‍ഹമായ നടപടിക്രമങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കാന്‍ മതിയായ ന്യായീകരണമില്ലെന്നും അവകാശപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് പോലുള്ള സ്വകാര്യ സര്‍വകലാശാലകള്‍ മുതല്‍ മേരിലാന്‍ഡ് സര്‍വകലാശാല, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പൊതു സ്ഥാപനങ്ങള്‍ വരെ, കുടിയേറ്റത്തിനും വിദ്യാര്‍ത്ഥി ആക്ടിവിസത്തിനുമെതിരെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ അടിച്ചമര്‍ത്തലില്‍ ആരെയും ഒഴിവാക്കിയിട്ടില്ല.

ഈ ആഴ്ച ആദ്യം, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) അവരുടെ ഒമ്പത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും വിസകളും ഇമിഗ്രേഷന്‍ പദവികളും മുന്നറിയിപ്പില്ലാതെ റദ്ദാക്കി.

വിദ്യാര്‍ത്ഥി ആക്ടിവിസം കുറയ്ക്കുന്നതിനുള്ള തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, ധനസഹായം മരവിപ്പിക്കുമെന്ന് ട്രംപ് ഭരണകൂടം സര്‍വകലാശാലകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് ഇതിനകം 2.3 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടിംഗ് മരവിപ്പിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീലിനെ കസ്റ്റഡിയിലെടുത്തതിനുശേഷം, ജൂത വിരുദ്ധ, പലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ പങ്കെടുത്ത യുഎസ് പൗരന്മാരല്ലാത്തവരെ നാടുകടത്താന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam