രാമനഗര: മരണപ്പെട്ട അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കര്‍ണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ മകന്‍ റിക്കി റായിക്ക് വെടിയേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ രാമനഗരയിലെ ബിദദിയിലുള്ള വീടിന് മുന്നില്‍വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്.
റിക്കി ബംഗളൂരുവിലേക്ക് പോകുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. മുന്‍ സീറ്റിലുണ്ടായിരുന്നു ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇരുവരും അപകടിനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. പിന്‍സീറ്റിലായിരുന്ന ഗണ്‍മാന് പരിക്കില്ല.
ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, മുത്തപ്പയുടെ അടുത്ത അനുയായിയായിരുന്ന സംരംഭകനായ രാകേഷ് മല്ലി തുടങ്ങിയര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്