കാബൂള്‍: അഫ്ഗാനിസ്ഥാന്‍ - താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി.
ജമ്മു കാഷ്മീരും ഡല്‍ഹിയിയും അടക്കം വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:17-നാണ് ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശമാണ് ഭൂകമ്ബത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂകമ്ബ സാധ്യതയുള്ള പ്രദേശമാണിത്.
കാഷ്മീരില്‍ അടക്കം ആളുകള്‍ കെട്ടിടത്തില്‍നിന്ന് പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരിടത്തും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്