ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയും (ഐഎസ്ആർഒ) യുഎസിന്റെ നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം 'നിസാർ' (നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) ജൂണിൽ വിക്ഷേപിക്കും.
ഇസ്രോയും നാസയും സംയുക്തമായി ഇത്തരമൊരു ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്നത് ഇതാദ്യമാണ്. ഈ വർഷം ജൂണിൽ ദൗത്യം വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങിനെ അറിയിച്ചിരുന്നു.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് 'നിസാർ' വിക്ഷേപണത്തിലേക്ക് അടുക്കുന്നത്. നേരത്തെ നിരവധി തീയതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും, വിവിധ കാരണങ്ങളാൽ വിക്ഷേപണം വൈകി. അതേസമയം, കൃത്യമായ തീയതി തീരുമാനിച്ചിട്ടില്ല.
ജി.എസ്.എല്‍.വി റോക്കറ്റാണ് നിസാറിനെ ഭ്രമണപഥത്തിലെത്തിക്കുക. കാർഷിക ഭൂപടങ്ങള്‍, മണ്ണിടിച്ചില്‍ - ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍, ഹിമാലയ പർവതത്തിലെ മഞ്ഞുരുകലിന്‍റെ വ്യാപ്തി, ഭൂമിയിലെ ആവാസ വ്യവസ്ഥ, ഭൂപ്രതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവുടെ നിരീക്ഷണങ്ങള്‍ക്കാണ് 'നിസാർ' ഉപഗ്രഹം ഉപയോഗിക്കുക.
ഭൂകമ്ബം, അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, സമുദ്രനിരപ്പ് ഉയരല്‍ എന്നീ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹത്തിന് സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്