ന്യൂഡല്‍ഹി: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര മേയ് മാസത്തിലെന്ന് കേന്ദ്രം.
ഇന്ത്യ ബഹിരാകാശ യാത്രയില്‍ ഒരു നിർണായക അധ്യായം കുറിക്കാനൊരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
''ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയേയും വഹിച്ചുകൊണ്ടുള്ള അന്താരാഷ്ട ബഹിരാകാശ മിഷൻ അടുത്ത മാസത്തോടെ ഉണ്ടാകും. ഐഎസ്‌ആർഒ പുതിയ അതിർത്തികള്‍ തുറക്കുന്നു.
ചരിത്രപരമായ ദൗത്യത്തിനായാണ് ഗഗൻയാൻ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
കഴിഞ്ഞ എട്ട് മാസമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്‌പെയ്‌സിലും ശുക്ല പരിശീലനം നടത്തിവരികയാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് 60 മില്യൺ ഡോളറിലധികം ചിലവായി. നാല് പേരടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടാകുക. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ദൗത്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്