ഭോപ്പാല്‍: ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്കിയ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെ സസ്പെന്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന് മദ്യം നല്‍കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. മധ്യപ്രദേശിലെ കാന്തി ജില്ലയിലുള്ള ലാല്‍ നവീന്‍ പ്രതാപ് സിങ് എന്ന അധ്യാപകനാണ് കുട്ടികള്‍ക്ക് മദ്യം നല്‍കിയത്.
ഖിര്‍ഹാനിയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ് ഇയാള്‍. ഒരു മുറിയില്‍ കുറച്ച് വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്നാണ് ലാല്‍ നവീന്‍ പ്രതാപ് മദ്യപാനം നടത്തിയത്. മദ്യത്തില്‍ വെള്ളം ചേര്‍ക്കണമെന്നും ഇയാള്‍ കുട്ടികളോട് ഉപദേശിക്കുന്നത് വീഡിയോയില്‍ കാണാം.
സ്കൂളിലെ മറ്റ് ജീവനക്കാരാണ് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നാണ് വിവരം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്