കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ രംഗത്ത്. ഷൈനിനെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്ക് അയച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പരിഹാസ രൂപേണ ആയിരുന്നു ജോ ജോണിന്റെ മറുപടി.
ആ സമയത്ത് താന്‍ വീട്ടിലില്ലായിരുന്നുവെന്നും തന്നെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് അയച്ചിരിക്കുകയായിരുന്നുവെന്നും ആണ് ജോ ജോണ്‍ മറുപടി നല്‍കിയത്. കൊച്ചിയിലെ ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈന്‍ 20,000 രൂപയുടെ ഇടപാട് നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ഞാന്‍ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണെന്നായിരുന്നു സഹോദരന്റെ മറുപടി.
അതേസമയം ഷൈനിന് ഇന്ന് ജാമ്യം കിട്ടുമോയെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ച ശേഷം താന്‍ ചേട്ടനെ കൊണ്ടുപോകാന്‍ വന്നതാണെന്നായിരുന്നു സഹോദരന്റെ പ്രതികരണം. ഡി അഡിക്ഷന്‍ സെന്ററില്‍ പോകുന്നതിനെന്താ, നിങ്ങളും പോയിട്ടില്ലേയെന്നും ജോ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്