പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശു കുരിശിലേറിയ ശേഷം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പള്ളികളില്‍ നടത്തിയ ശുശ്രൂഷകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
തിരുവാങ്കുളം സെന്റ് ജോര്‍ജ് ദേവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായി. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായും മുഖ്യകാര്‍മികരായി.
പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റന്‍ കത്തീഡ്രലില്‍ ശനി രാത്രി 10:30 ന് ഉയിര്‍പ്പിന്റെ കര്‍മങ്ങള്‍ നടത്തി. ഞായര്‍ രാവിലെ ഏഴിനും 8:45 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന നടക്കും. ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാര്‍മികത്വം വഹിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടത്തിയ ഈസ്റ്റര്‍ കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു. പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു.
ഈസ്റ്റര്‍ ആഘോഷത്തോടെ ക്രൈസ്തവ വിശ്വാസികളുടെ അമ്പത് നോമ്പിന് സമാപനമായി.
രാജ്യങ്ങള്‍ മാറുന്നതിനനുസരിച്ച് ആചാരങ്ങളിലും മാറ്റങ്ങളുണ്ടെങ്കിലും കുരുശിലേറ്റപ്പെട്ട കര്‍ത്താവ് ലോകരക്ഷകനായി ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മയ്ക്കാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. എല്ലാത്തിനുമപ്പുറം പ്രത്യാശയുടെ സന്ദേശമാണ് ഓരോ ഈസ്റ്ററും നല്‍കുന്നത്. ആപത്തുകാലത്ത് സ്വയം പഴിച്ചും വിധിയെ പഴിച്ചും കഴിയുന്നവര്‍ക്കും ഭീരുവിനെ പോലെ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നവര്‍ക്കും മുന്നില്‍ ഈസ്റ്റര്‍ പങ്കുവയ്ക്കുന്നത് മഹത്തായൊരു സന്ദേശമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്