തനിക്ക് ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻസ്, ഉപയോഗിക്കുന്നത് വ്യക്തപരമായ സന്തോഷത്തിന്';  ഷൈൻ ടോം ചാക്കോ

APRIL 19, 2025, 10:20 PM

കൊച്ചി: തനിക്ക് ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻസ് എന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. തനിക്ക് ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻസ് എന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. അവർക്ക് പണം നൽകും.

ലഹരി ഉപയോഗിക്കുന്നത് വ്യക്തപരമായ സന്തോഷത്തിന് വേണ്ടിയാണ്. ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈനിൻ്റെ മൊഴിയിൽ പറയുന്നു. മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു. തന്റെ സ്വകര്യതയിലേക്ക് കടന്ന് കയറാൻ ശ്രമിക്കുന്നുവെന്നും നടൻ പറയുന്നു.

കോലഞ്ചേരിയിലുള്ള ഡി അഡിക്ഷൻ സെന്ററിൽ പോകാൻ ഷൈനിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നാണ് ഷൈനിൻ്റെ മറുപടി.

vachakam
vachakam
vachakam

അതേസമയം, ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തുക. ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം.

ഗൂഗിൾ പേ വിവരങ്ങൾ പൂർണമായും ശേഖരിച്ചിട്ടുണ്ട്. നിലവിൽ ഷൈൻ നൽകിയ മൊഴി വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ തിങ്കളാഴ്ച ഷൈനിനോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam