തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററില്‍ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ.
തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകർത്തിയത്.
ഇത് ഡോക്ടർമാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം.
ഇതിനുമുമ്ബും അരുണിനെതിരെ സമാന പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് അരുണ്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്