അതിദാരുണം; ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം

APRIL 20, 2025, 5:22 AM

ഇടുക്കി: ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം. ഇടുക്കി കാന്തല്ലൂർ സ്വദേശികളായ രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

പുതുതായി ഈ ഭാഗത്ത് കുടുംബം വീട് നിര്‍മിക്കുന്നുണ്ടായിരുന്നു. വീട് നിര്‍മാണത്തിന്‍റെ ഭാഗമായി വെള്ളമെടുക്കാൻ സമീപത്ത് വലിയ കുഴിയെടുത്തിരുന്നു. ഈ കുഴിയിൽ ആണ് അച്ഛനും അമ്മയ്ക്കുമൊപ്പം വീട് നോക്കാനെത്തിയ കുട്ടി വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam