റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിലാണ് അപകടം ഉണ്ടായത്. കൊല്ലം കൊട്ടാരക്കര പൂവറ്റൂർ ഗോപി സദനം വീട്ടിൽ ഗോപകുമാർ (52) ആണ് മരിച്ചത്.
അദ്ദേഹം വെള്ളിയാഴ്‌ച വൈകിട്ട് നാലിന് തുഖ്‌ബ സ്‌ട്രീറ്റ് 20ൽ റോഡിലെ സീബ്ര ലൈൻ മുറിച്ച് കടക്കവേ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഗോപകുമാറിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയും ചെയ്തു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ കടന്നുകളഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
16 വർഷമായി ദമാമിൽ എസി വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. പിതാവ്: ഗോപിനാഥ് പിള്ള, മാതാവ്: പൊന്നമ്മ. ഭാര്യ: ശ്രീജ, മക്കൾ: ഗണേശ്, കാവ്യ.മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്