കാസർഗോഡ്: ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. രാജപുരം പൊലീസ് പരിധിയിൽ ചുള്ളിക്കരക്ക് സമീപം താമസിക്കുന്ന 35 കാരനാണ് അറസ്റ്റിലായത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പോലീസ് ഐ.ടി ആക്ട് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ് എന്നാണ് വിവരം.
പ്രതിയുടെ വീട്ടിൽനിന്നും 20 കിലോമീറ്റർ ദൂരെയാണ് ഇയാളുടെ ഭാര്യാ വീട്. ഭാര്യാ വീട്ടിലെത്തിയ പ്രതി 60 വയസ്സ് പ്രായമുള്ള ഭാര്യാമാതാവ് കുളിക്കുന്നത് ചിത്രീകരിക്കുകയായിരുന്നു. പ്രതി കാമറ കുളിമുറിയിൽ ഒളിപ്പിച്ചാണോ പകർത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്