ഡൽഹി: അഭിമുഖത്തിനിടെ ഗാന്ധിജിയെക്കുറിച്ച് തെറ്റായ വിവരം പങ്കുവെച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷവിമർശനം. ഗാന്ധിജിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് ഇംഗ്ലണ്ടിൽ വെച്ചാണ് എന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലായിരുന്നു രാഹുലിന്റെ തെറ്റായ പരാമർശം ഉണ്ടായത്.
അതേസമയം ബിജെപി എംപി ലഹർ സിംഗ് സീറോയയാണ് ഇക്കാര്യം കണ്ടുപിടിച്ച് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ഈ അഭിമുഖം താൻ കണ്ടെന്നും, പറഞ്ഞത് എഡിറ്റ് ചെയ്യുമെന്നത് മുൻകൂട്ടി കണ്ട് താൻ സ്ക്രീൻഷോട്ടുകളും ഇംഗ്ലീഷ് ക്യാപ്‌ഷനുകളും മറ്റും എടുത്തുവെച്ചിട്ടുണ്ടെന്നും ആണ് ലഹർ സിംഗ് സീറോയ വ്യക്തമാക്കിയത്.
ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എക്‌സിൽ അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ വലിയ ട്രോളുകൾ ആണ് രാഹുലിന് എതിരെ വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്