ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാംബാണ്‍ ജില്ലയിലെ ചെനാബ് നദിക്കരയിലുള്ള ധരംകുണ്ഡ് ഗ്രാമത്തില്‍ രാത്രിയില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. മണ്ണിടിച്ചില്‍ മൂലം വീടുകള്‍ക്കും സ്വത്തുവകകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തി. ഡസന്‍ കണക്കിന് കുടുംബങ്ങളെ പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചു.
നിര്‍ത്താതെ പെയ്ത മഴയെത്തുടര്‍ന്ന് അടുത്തുള്ള ഒരു തോട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതായും ചെനാബ് പാലത്തിനടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിലേക്ക് അതിശക്തമായ ജലപ്രവാഹം ഉണ്ടായതായും പ്രാദേശിക അധികാരികള്‍ പറഞ്ഞു.
പത്ത് വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. 30 ഓളം വീടുകള്‍ക്ക് ഭാഗിക നാശനഷ്ടങ്ങള്‍ സംഭവിച്ചു. ധരംകുണ്ഡ് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വേഗത്തിലുള്ള പ്രതികരണം ദുരിതബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ഏകദേശം 100 ലേറെ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സഹായിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്