ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ മുസ്തഫാബാദ് പ്രദേശത്ത് ശനിയാഴ്ച രാവിലെ കെട്ടിടം തകര്‍ന്ന വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മരിച്ചവരുടെ പട്ടിക ഡെല്‍ഹി പോലീസ് പുറത്തുവിട്ടു. പട്ടിക പ്രകാരം, കെട്ടിടത്തിന്റെ ഉടമസ്ഥനായ 60 വയസ്സുള്ള തെഹ്സിന്‍ എന്നയാളും അപകത്തില്‍ മരിച്ചിട്ടുണ്ട്.
ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 11 പേരില്‍ എട്ട് പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്, നാല് കുട്ടികളും കൊല്ലപ്പെട്ടു.
അപകടത്തില്‍ 11 പേര്‍ക്ക് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. പരിക്കേറ്റവരില്‍ ആറ് പേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു, അഞ്ച് പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്