ഡൽഹിയിൽ ആറുനില കെട്ടിടം തകർന്നുവീണ് നാലു പേർ മരിച്ചു

APRIL 18, 2025, 9:47 PM

ഡൽഹിയിൽ ഇന്ന് പുലർച്ചെ ആറുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. മുസ്തഫാബാദിൽ പുലർച്ചെയോടെയാണ് അപകടം.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. വിവിധ സേനകളുടെ നേതൃത്വത്തിൽ സംയുക്തമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ശനിയാഴ്ച പുലർച്ചെ 2.50ഓടെയാണ് വീട് തകർന്നതായി വിവരം ലഭിച്ചതെന്ന് ഡിവിഷണൽ ഫയർ ഓഫീസർ രാജേന്ദ്ര അത്വാൾ പറഞ്ഞു.

vachakam
vachakam
vachakam

"പുലർച്ചെ 2.50 ഓടെ വീട് തകർന്നതായി ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ കെട്ടിടം മുഴുവനായും തകർന്നതായും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി.

എൻഡിആർഎഫും ഡൽഹി ഫയർ സർവീസും ആളുകളെ രക്ഷപ്പെടുത്താൻ പ്രവർത്തിക്കുന്നുണ്ട്," അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam