ഇന്ത്യ തിരയുന്ന ഭീകരവാദി ഹാപ്പി പാസിയ  യുഎസില്‍ പിടിയില്‍

APRIL 17, 2025, 9:57 PM

ന്യൂഡൽഹി: പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഭീകരൻ ഹർപ്രീത് സിംഗ് എന്ന ഹാപ്പി പസിയ അറസ്റ്റിലായി.

യുഎസ് ഇമിഗ്രേഷൻ വകുപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യയുടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. 

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരനായ ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയുടെ അടുത്ത സഹായിയാണ് ഹർപ്രീത് സിംഗ്. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളായിരുന്നു ഇയാൾ. ഇയാളുടെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ബബ്ബർ ഖല്‍സ ഇന്റർനാഷണലുമായും സഹകരിച്ചാണ് ഹാപ്പി പാസിയ ഭീകരാക്രമണങ്ങള്‍ നടത്തിയതെന്ന് സുരക്ഷാ സേന വൃത്തങ്ങള്‍ പറഞ്ഞു.

പഞ്ചാബിലെ പൊലീസ് സ്ഥാപനങ്ങള്‍ക്ക് നേരെ ഹാപ്പി പാസിയ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ പഞ്ചാബില്‍ 16 ഗ്രനേഡ് ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam