ചെന്നൈ: 2025-26 അധ്യയന വർഷം മുതൽ തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നവരുടെ ജാതി പേരുകളും പ്രദർശിപ്പിക്കരുത്. നിലവിൽ ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ 4 ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കണമെന്നും കോടതി ഉത്തരവിട്ടു.
ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും അടുത്ത അധ്യയന വർഷം മുതൽ അംഗീകാരം നൽകരുതെന്നും ജസ്റ്റിസ് ഡി ഭരത ചക്രവർത്തി ഉത്തരവിട്ടു.
ഏതെങ്കിലും സ്‌കൂളോ കോളേജോ നിർദേശം നടപ്പാക്കിയില്ലെങ്കിൽ, അവയുടെ ലൈസൻസ് റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ 2026-27 അധ്യയന വർഷം മുതൽ സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്