ന്യൂഡല്‍ഹി: രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും കാരണമായ വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ വാദിക്കുമ്പോള്‍, വഖഫ് സ്വത്തുക്കളുടെ നടത്തിപ്പില്‍ സുതാര്യത ഉറപ്പാക്കുന്നതിന് ഭേദഗതി അനിവാര്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുമ്പാകെ ആകെ 73 ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹര്‍ജികള്‍ പരിഗണിക്കും.
1995 ലെ വഖഫ് നിയമത്തിനെതിരെ ഹിന്ദു കക്ഷികള്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് ചിലത് സമീപകാല ഭേദഗതികളുടെ സാധുതയെ ചോദ്യം ചെയ്തുള്ളവയാണ്. കോടതി കേസ് തീരുമാനിക്കുന്നതുവരെ നിയമത്തിന് ഇടക്കാല സ്റ്റേ വേണമെന്നും ചില ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്