ജമ്മു: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി)യുടെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ട് പാർട്ടി ചെയർമാൻ ഗുലാം നബി ആസാദ്.
ഡിപിഎപിയുടെ സംസ്ഥാന, പ്രവിശ്യ, സോണൽ, ജില്ലാ, ബ്ലോക്ക് തല കമ്മിറ്റികൾ ഉൾപ്പെടെ എല്ലാ പാർട്ടി യൂണിറ്റുകളും മുഖ്യ വക്താവ്, മറ്റ് വക്താക്കൾ എന്നീ സ്ഥാനങ്ങളും ചെയർമാൻ ഗുലാം നബി ആസാദ് പിരിച്ചുവിട്ടതായി അദ്ദേഹത്തിന്റെ സെക്രട്ടറി ബഷീർ ആരിഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കോൺഗ്രസ് വിട്ടതിന് ശേഷം 2022 സെപ്റ്റംബർ 26 നായിരുന്നു ഗുലാം നബി ആസാദ് ഡിപിഎപി സ്ഥാപിച്ചത്. മുന്നണിക്ക് തിരിച്ചടിയായി.
ചില പാർട്ടി നേതാക്കളുടെ രാജിയെത്തുടർന്നുണ്ടായ ഒഴിവുകൾ നികത്താനാണ് തീരുമാനമെന്നും യുവാക്കളെയും സ്ത്രീകളെയും പുതുമുഖങ്ങളെയും നേതൃനിരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെടുത്തതെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്