കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുര്‍ഷിദാബാദില്‍ അടുത്തിടെ നടന്ന വര്‍ഗീയ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ബിജെപി, ചില കേന്ദ്ര ഏജന്‍സികള്‍, അതിര്‍ത്തി സുരക്ഷാ സേനയിലെ (ബിഎസ്എഫ്) ഘടകങ്ങള്‍ എന്നിവ ഇതിന് പിന്നിലുണ്ടെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
കൊല്‍ക്കത്തയില്‍ മുസ്ലീം മതനേതാക്കളുടെ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് മമത ഗുരുതരമായ ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളില്‍ അശാന്തി പടരുന്നതിന് തൊട്ടുമുമ്പ് ബംഗ്ലാദേശില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം ബിജെപിയു നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുകൊടുത്തെന്ന് മമത ബാനര്‍ജി ആരോപിച്ചു.
'മുര്‍ഷിദാബാദ് അശാന്തിയില്‍ അതിര്‍ത്തി കടന്നെത്തിയവരുടെ പങ്ക് അവകാശപ്പെടുന്ന വാര്‍ത്തകള്‍ ഞാന്‍ കണ്ടു. അതിര്‍ത്തി കാക്കുന്നത് ബിഎസ്എഫല്ലേ? ബിഎസ്എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. സംസ്ഥാന സര്‍ക്കാര്‍ അന്താരാഷ്ട്ര അതിര്‍ത്തി കാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അക്രമത്തിനിടെ കല്ലെറിയാന്‍ പ്രാദേശിക യുവാക്കള്‍ക്ക് പണം നല്‍കി. അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫ് ആര്‍ക്കാണ് ധനസഹായം നല്‍കിയതെന്ന് ഞാന്‍ കണ്ടെത്തും,' മുഖ്യമന്ത്രി പറഞ്ഞു.
'ക്രൂരമായ' വഖഫ് ഭേദഗതി നിയമം നടപ്പാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മമത അഭ്യര്‍ത്ഥിച്ചു. അത് രാജ്യത്തെ വിഭജിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. തന്റെ രാഷ്ട്രീയ അജണ്ടയ്ക്കായി രാജ്യത്തെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നിയന്ത്രിക്കണമെന്ന് മമത പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്