യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ സെമിയിൽ കടന്ന് ബാഴ്സലോണയും പിഎസ്ജിയും. രണ്ടാം പാദ ക്വാർട്ടറിൽ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ വിജയമാണ് ഇരുടീമുകൾക്കും സെമി പ്രവേശനത്തിന് സഹായകമായത്.
ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. എന്നാൽ ആദ്യ പാദത്തിലെ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം സ്പാനിഷ് ക്ലബിന് സെമി സാധ്യത നൽകി.
ക്വാർട്ടർ രണ്ട് പാദങ്ങളിലുമായി 5-3 എന്ന അഗ്രിഗേറ്റ് സ്കോറിൽ ബാഴ്സലോണ ചാംപ്യൻസ് ലീഗിന്റെ സെമിയിലേക്ക് കടന്നു. ഡോർട്ട്മുണ്ടിനായി സെർഹൗ ഗുയ്‌റാസിയെ നേടിയ ഹാട്രിക് നേട്ടം പാഴായി.
മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ആസ്റ്റൺ വില്ലയോട് തോറ്റത്. എന്നാൽ ആദ്യ പാദ ക്വാർട്ടറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ല പിഎസ്ജിയെ തോൽപ്പിച്ചിരുന്നു. ഇതോടെ രണ്ട് പാദങ്ങളിലുമായി നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്