ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ആദരമൊരുക്കി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിന് രോഹിത് ശര്‍മയുടെ പേര് നല്‍കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
രോഹിത്തിന് പുറമെ അജിത് വഡേക്കറുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ശരദ് പവാറിന്റെയും പേരുകള്‍ സ്റ്റേഡിയത്തിലെ രണ്ട് സ്റ്റാന്‍ഡുകള്‍ക്ക് നല്‍കും.
വാങ്കഡെയിലെ ലെവല്‍ 3ലെ ദിവേച്ച പവലിയനാണ് ഇനി മുതല്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് എന്നറിയപ്പെടുകയെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലെവല്‍ 3ലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് ശരദ് പവാറിന്‍റെ പേരിലും ലെവല്‍ 4 സ്റ്റാന്‍ഡ് അജിത് വഡേക്കറുടെ പേരിലും അറിയപ്പെടും.നിലവില്‍ വാങ്കഡെയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, വിജയ് മര്‍ച്ചന്‍റ്, ദീലീപ് വെങ്സര്‍ക്കാര്‍ എന്നിവരുടെ പേരില്‍ സ്റ്റാന്‍ഡുകളുണ്ട്. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാനും രോഹിത്തിന് സാധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്