'യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് മിണ്ടില്ല'; പി.വി. അൻവർ

APRIL 18, 2025, 9:56 AM

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുൻ എംഎൽഎയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായി പി.വി. അൻവർ.

ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വർ കുറിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വി.എസ്. ജോയ് വരണമെന്നാണ്   പി.വി. അന്‍വറിന്റെ ആവശ്യം.

മണ്ഡലത്തിന്റെ ചുമതലയുള്ള എ.പി. അനില്‍കുമാര്‍ എംഎല്‍എയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്‍വര്‍ വി.എസ്. ജോയ്ക്കായി സമ്മര്‍ദ്ദം ചെലുത്തിയത്. എല്ലാ വശങ്ങളും പരിശോധിച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് അനില്‍കുമാറും പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam