കൊച്ചി: ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞു.
ലഹരി റാക്കറ്റായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഫോൺ കാൾ രേഖകൾ അടക്കം ഹാജരാക്കിയാണ് ചോദ്യം ചെയ്യൽ.
അതേസമയം ഹോട്ടലിൽ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്നാണ് ഷൈൻ ടോം ചാക്കോയുടെ മൊഴി.
സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈൻ മൊഴി നൽകിയെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്