കൊച്ചി: ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പോലീസിന് നല്‍കിയ മൊഴി.
എന്നാല്‍, ഹോട്ടലില്‍ പോലീസ് സംഘം എത്തിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടന്‍ മൊഴി നല്‍കി. ലഹരി ഉപയോഗത്തെത്തുടര്‍ന്ന് താന്‍ നേരത്തേ ഡീ-അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നതായും നടന്‍ പോലീസിനോട് പറഞ്ഞു.
അച്ഛന്‍ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയത്. 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും നടന്‍ പോലീസിനോട് പറഞ്ഞു.
അതേസമയം ലഹരിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷൈനിന് ജാമ്യം ലഭിക്കുകയും ചെയ്തു. ആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.
രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ഷൈനിനെ വിട്ടയച്ചത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്തത്. പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്