ഒടുവിൽ സജീറിനെ അറിയാമെന്ന് സമ്മതിച്ചു; പൊലീസിന്‍റെ ചോദ്യങ്ങളിൽ വലഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ 

APRIL 19, 2025, 4:51 AM

കൊച്ചി: പൊലീസിന്‍റെ ചോദ്യങ്ങളിൽ വലഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഷൈന്‍റെ ഓരോ ഉത്തരങ്ങളെയും പൊളിക്കാൻ ആവശ്യമായ തെളിവുകളെല്ലാം പൊലീസിന്‍റെ പക്കലുണ്ടായിരുന്നു. 

സൈബര്‍ പൊലീസ് ശേഖരിച്ച വിവരങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനമായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്നുള്ള ചോദ്യങ്ങളില്‍ ഇല്ലെന്നുള്ള മറുപടിയാണ് ഷൈൻ നൽകി കൊണ്ടിരുന്നത്.

എന്നാല്‍, ഫോണ്‍ കോളുകളും ഡിജിറ്റല്‍ ഇടപാടുകളും അടക്കമുള്ള തെളിവുകൾ മുന്നില്‍ വച്ചുള്ള ചോദ്യങ്ങളിൽ ഷൈൻ ഒടുവിൽ കുറ്റസമ്മതം നടത്തി.

vachakam
vachakam
vachakam

ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ  അറിയാമെന്ന് ഒടുവിൽ ഷൈന് സമ്മതിക്കേണ്ടി വരികയായിരുന്നു. 

ഷൈന്‍റെ മെഡിക്കൽ പരിശോധന രക്ത പരിശോധന ഉടൻ നടത്തും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയും നടത്തുമെന്നാണ് വിവരങ്ങൾ. ഇതോടെ ഷൈനെതിരെയുള്ള കുരുക്ക് ഇനിയും മുറുകിയേക്കും. 

എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam