മർകസ് സ്ഥാപകദിനം ആചരിച്ചു

APRIL 19, 2025, 8:33 AM

കോഴിക്കോട്: വിദ്യാഭ്യാസസാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന മർകസിന്റെ 48 -ാമത് സ്ഥാപക ദിനാചരണം പൗഢമായി. കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടന്ന പതാകയുയർത്തലിന് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. 

മർകസിലൂടെ ജീവിതത്തിന്റെ മാർഗരേഖ തയ്യാറാക്കിയ അനവധി ജനങ്ങളുടെ സന്തോഷത്തിന്റെ ആഘോഷമാണ് മർകസ് ദിനാചരണങ്ങൾ എന്നും കൂടുതൽ ഉത്സാഹത്തോടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് മർകസ് കുടുംബം ലക്ഷ്യമിടുന്നതെന്നും ഉസ്താദ് സന്ദേശത്തിൽ പറഞ്ഞു.

മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി സന്ദേശം നൽകി. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. കൽത്തറ അബ്ദുൽഖാദിർ മദനി, ജീവനക്കാർ, വിദ്യാർത്ഥികൾ സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam