തിരുവനന്തപുരം: നഴ്സിംഗ് പഠനത്തിനായി അഡ്മിഷൻ നല്‍കാമെന്ന വ്യാജേന പണം തട്ടിയ യുവതി അറസ്റ്റില്‍. വെങ്ങാനൂർ സ്വദേശി ബീനയാണ് അറസ്റ്റിലായത്.
കല്ലമ്ബലം കരവാരം സ്വദേശിനിയില്‍ നിന്നും 5,10,000 രൂപയും, വർക്കല ചെമ്മരുതി സ്വദേശിനിയില്‍ നിന്നും 5,10,000 രൂപയുമായി ആകെ 10,20,000 രൂപയാണ് തട്ടിയെടുത്തത്. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്.
സമാന രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ യുവതി നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ വർക്കല കോടതിയില്‍ ഹാജരാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്