മലപ്പുറം: നിലമ്പൂരിൽ പി.വി. അൻവറിന് പ്രസക്തിയില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുൾ വഹാബ് എംപി പറഞ്ഞു. അൻവറല്ല യു.ഡി.എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്നും വഹാബ് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ അൻവർ സ്വാധീനിക്കില്ല. അൻവറല്ല, യു.ഡി.എഫ് ആണ് സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്നും അബ്ദുൾ വഹാബ് പറഞ്ഞു.
ആരുടെയും ഭീഷണികൾക്ക് കോൺഗ്രസ് വഴങ്ങരുത്. സ്ഥാനാർത്ഥി ആരായാലും ലീഗ് അദ്ദേഹത്തെ പിന്തുണച്ച് വിജയിപ്പിക്കും. വെള്ളാപ്പള്ളിയുടെ മലപ്പുറം വർഗീയ പ്രസംഗത്തിനെതിരെയും എംപി പ്രതികരിച്ചു.
മലപ്പുറത്ത് ഒരു വർഗീയ ചേരിതിരിവും ഉണ്ടാകില്ല. മലപ്പുറത്തിനെക്കുറിച്ച് അറിയാതെയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്