കൊച്ചി: എറണാകുളത്ത് സിപിഎമ്മിന് യുവ മുഖം. എസ് സതീഷിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
വലിയ ഉത്തരവാദിത്തം ആണ് പാർട്ടി നൽകിയതെന്ന് എസ് സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ആയ സതീഷ് നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ആണ്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ എസ് സതീഷ് കോതമംഗലം സ്വദേശിയാണ്. അതേസമയം, എറണാകുളത്ത് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൽ രണ്ട് പുതുമുഖങ്ങൾ എത്തി. കെഎസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ പുതുമുഖങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്