തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി.
സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും.
അതേസമയം, പിഎം ശ്രീ വിഷയം അടുത്ത മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്ന് മന്ത്രി പറഞ്ഞു.വിഷയത്തിൽ ബിജെപി ഇതര സർക്കാരുകളോട് കാണിക്കുന്ന നയം കേന്ദ്രം വിളിച്ച യോഗത്തിൽ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്