പത്താം ക്ലാസ് വിദ്യാർഥിനിയെ ശല്യം ചെയ്യാൻ ക്വാട്ടേഷൻ നൽകി പ്ലസ് ടു വിദ്യാർത്ഥി. ഇതിന് പിന്നാലെ മൊബെലിൽ അശ്ലീല സന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്താന്‍ ക്വട്ടേഷന്‍ വാങ്ങിയ രണ്ടു പേര്‍ പിടിയിലായതായി റിപ്പോർട്ട്. അരുവിയോട് സ്വദേശി സജിന്‍ (30), നിലമാമൂട് കോട്ടുകോണം സ്വദേശി അനന്ദു (19) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
ഒരു മാസമായി വിദ്യാർഥിനിയുടെ മൊബൈല്‍ ഫോണിലേക്ക് ഇവർ അശ്ലീല സന്ദേശങ്ങൾ അയച്ചുവരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പിന്നാലെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്നതും പതിവായതോടെ വിദ്യാർഥിനി വിവരം അറിയിച്ചതിനെ തുടർന്നു രക്ഷിതാവ് വെള്ളറട പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനിയെ ശല്യപ്പെടുത്താന്‍ പ്ലസ് വണ്‍ വിദ്യാർഥി ഇവർക്കു ക്വട്ടേഷന്‍ നല്‍കിയതായി കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്