മുല്ലാന്‍പുര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിന്‍റെ ജയമാണ് ബംഗളൂരു സ്വന്തമാക്കിയത്.
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം ബംഗളൂരു 18.5 ഓവറില്‍ മറികടന്നു. വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് ബംഗളൂരു പട അടിച്ചെടുത്തത്.
വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്‍റെയും അർധ സെഞ്ചുറിയുടെ മികവിലാണ് ബംഗളൂരു അനായാസ ജയം സ്വന്തമാക്കിയത്.
73 റണ്‍സ് എടുത്ത വിരാട് കോഹ്‌ലിയാണ് ബംഗളൂരുവിന്‍റെ ടോപ് സ്കോറർ. 54 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്സ്.
ദേവ്ദത്ത് പടിക്കല്‍ 61 റണ്‍സാണ് അടിച്ചുകൂട്ടിയത്. 35 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്‍റെ ഇന്നിംഗ്സ്.
പഞ്ചാബിനായി അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാൻ, യുസ്വെൻട്രല്‍ ചഹല്‍ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് അടിച്ചെടുത്തത്. പ്രഭ്സിമ്രാന്‍, ജോഷ് ലിംഗ്ലിസ്, ശശാങ്ക് സിംഗ്, മാർക്കോ ജെൻസൻ എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിനെ പൊരുതാവുന്ന സ്കോറില്‍ എത്തിച്ചത്. ബംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ, സുയഷ് ശർമ എന്നിവർ രണ്ട് വിക്കറ്റുകള്‍ വീതം പിഴുതു. റൊമാരിയോ ഷെപ്പേർഡ് ഒരു വിക്കറ്റുമെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്