രാജസ്ഥാൻ റോയൽസ് പരിശീലകനായ താനും ക്യാപ്ടനായ സഞ്ജു സാംസണും തമ്മിൽ ഭിന്നതയുണ്ടെന്ന തരത്തിൽ പ്രചരിച്ച റിപ്പോർട്ടുകൾ തള്ളി രാഹുൽ ദ്രാവിഡ്. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ടീമിൽ യാതൊരു വിധ പ്രശ്‌നങ്ങളില്ലെന്നും ദ്രാവിഡ് പറഞ്ഞു.
അഭ്യൂഹങ്ങൾ പരത്തി ടീമിന്റെ ആത്മവിശ്വാസം കളയരുത്. പരിക്കേറ്റ സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ദ്രാവിഡ് പറഞ്ഞു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരങ്ങൾക്ക് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദ്രാവിഡ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
നേരത്തെ തന്നെ കോച്ചായ ദ്രാവിഡും സഞ്ജുവും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ട് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടപ്പോൾ ടീമിന്റെ ചർച്ചകളിൽ നിന്ന് സഞ്ജു വിട്ടുനിന്നത് വാർത്തയായിരുന്നു.
അതിനൊപ്പം തന്നെ കഴിഞ്ഞ സീസണിലെ മാച്ച് വിന്നേഴ്‌സ് ആയ താരങ്ങളുടെ അഭാവവും രാജസ്ഥാൻ പ്ലേയിങ് ഇലവനെ ശുഷ്‌ക്കമാക്കുന്നുണ്ട്. സഞ്ജുവിനെ പരിക്കും അലട്ടുന്നുണ്ട്. മാത്രവുമല്ല, ഭാവി നായകനായി റിയാൻ പരാഗിനെ ഇപ്പോഴേ രാജസ്ഥാൻ ഉയർത്തിക്കാട്ടാൻ തുടങ്ങിയതോടെ സഞ്ജുവിന് ടീമിന്റെ മേലുള്ള കടിഞ്ഞാൺ നഷ്ടപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്