മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) താരങ്ങളെയും ടീം മാനേജ്‌മെന്റിന്റെ ഭാഗമായ മറ്റ് വ്യക്തികളെയും അഴിമതി പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന ഹൈദരാബാദില്‍ നിന്നുള്ള ഒരു ദുരൂഹ ബിസിനസുകാരനെതിരെ ബിസിസിഐ ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉടമകള്‍, കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, കമന്റേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ ഐപിഎലിലെ എല്ലാ പങ്കാളികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
വാതുവെപ്പുകാരുമായും മറ്റും ബന്ധമുള്ള, അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ മുന്‍ ചരിത്രമുള്ള ഒരു ഹൈദരാബാദ് ബിസിനസുകാരന്‍ ഐപിഎല്‍ പങ്കാളികളെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അഴിമതി വിരുദ്ധ സുരക്ഷാ യൂണിറ്റ് (എസിഎസ്യു) പറയുന്നു. അതിനാല്‍ എല്ലാ ഐപിഎല്‍ ടീമുകളും ആ വ്യക്തിയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ബിസിനസുകാരനുമായുള്ള ഏതെങ്കിലും ഇടപെടല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹവുമായുള്ള സാധ്യമായ ബന്ധങ്ങള്‍ വെളിപ്പെടുത്തണമെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കി.
ആരാധകരായി വേഷമിടുകയും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി വ്യക്തികളെ ലക്ഷ്യം വയ്ക്കുന്ന പ്രതിയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് എസിഎസ്യു എല്ലാ ഐപിഎല്‍ ടീമുകള്‍ക്കും മുന്നറിയിപ്പ് നല്‍കി. 'ആരാധകനായി വേഷംമാറി ഐപിഎല്‍ പങ്കാളികളുമായി അടുക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ബിസിനസുകാരന്‍. ഇയാള്‍ ടീമുകളുടെ ഹോട്ടലുകളിലും മത്സരങ്ങളിലും കളിക്കാരുമായും സ്റ്റാഫുമായും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായും സാധ്യതയുള്ളവരെ സ്വകാര്യ പാര്‍ട്ടികളിലേക്ക് ക്ഷണിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ടീം അംഗങ്ങള്‍ക്ക് മാത്രമല്ല, അവരുടെ കുടുംബാംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായും വിവരങ്ങളുണ്ട്,' റിപ്പോര്‍ട്ട് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്