ചെന്നൈ: ഡെല്‍ഹിയില്‍ നിന്നുള്ള ഒരു ശക്തിക്കും ഒരിക്കലും തമിഴ്‌നാട് ഭരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും മുന്‍ സഖ്യകക്ഷിയായ എഐഎഡിഎംകെയും ഒന്നിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി.
തിരുവള്ളൂര്‍ ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ, 2026 ല്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ അവകാശവാദത്തിനെതിരെ സ്റ്റാലിന്‍ ആഞ്ഞടിച്ചു. 'ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു, തമിഴ്നാട് ഒരിക്കലും ഡെല്‍ഹിക്ക് മുന്നില്‍ വഴങ്ങില്ല. അമിത് ഷായ്ക്ക് മാത്രമല്ല, ഒരു ഷായ്ക്കും തമിഴ്നാട് ഭരിക്കാന്‍ കഴിയില്ല.' സ്റ്റാലിന്‍ പറഞ്ഞു.
'റെയ്ഡും പാര്‍ട്ടി തകര്‍ക്കല്‍ ഫോര്‍മുലയും തമിഴ്നാട്ടില്‍ ഗുണം ചെയ്യില്ല. നിയമപരമായി നിങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ തടസ്സങ്ങളും ഞങ്ങള്‍ തകര്‍ക്കും,' സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്നാടിന്റെ അന്തസ്സിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതിരോധമാണ് താന്‍ തീര്‍ക്കുന്നതെന്ന് സ്റ്റാലിന്‍ അവകാശപ്പെട്ടു. കേന്ദ്രത്തില്‍ നിന്നുള്ള നിയന്ത്രണ ശ്രമങ്ങളെ സംസ്ഥാനം വളരെക്കാലമായി ചെറുത്തുനിന്നിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'തമിഴ്നാട് എപ്പോഴും ഡെല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്താണ്. കുനിയാന്‍ ഞങ്ങള്‍ അടിമകളല്ല. മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ ജീവിച്ചിരിക്കുന്നിടത്തോളം, നിങ്ങളുടെ പദ്ധതികള്‍ നടക്കില്ല.' അദ്ദേഹം പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്