ക്രിസ്റ്റൽ പാലസിനെതിരെ തകർപ്പൻ വിജയം നേടിയ ന്യൂകാസിൽ യുണൈറ്റഡ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.
ജേക്കബ് മർഫി, ഹാർവി ബാൺസ്, ഫാബിയൻ ഷാർ, അലക്‌സാണ്ടർ ഇസാക്ക് എന്നിവരുടെ ഗോളുകളും മാർക്ക് ഗുഹിയുടെ സെൽഫ് ഗോളും ചേർന്നപ്പോൾ ന്യൂകാസിൽ അഞ്ചു ഗോളിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി.
പരിശീലകൻ എഡി ഹൗ ഇല്ലാതെ ഇറങ്ങിയെങ്കിലും ന്യൂകാസിലിന്റെ തുടർച്ചയായ ആറാം വിജയമാണ് സ്വന്തമാക്കിയത്. ആറാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ അഞ്ച് പോയിന്റ് ലീഡോടെ അവർ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായുള്ള പോരാട്ടത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. ഈ തോൽവിയോടെ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ക്രിസ്റ്റൽ പാലസ് ഇനി എഫ്എ കപ്പ് സെമിഫൈനലിലെ ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്