ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിൽ സൗദി പ്രോ ലീഗിൽ തുടരുമോ? സൗദി ക്ലബ്ബായ അൽ-നാസർ എഫ്‌സിയുമായുള്ള രണ്ടര വർഷത്തെ കരാർ അവസാനിക്കാനിരിക്കെ, പോർച്ചുഗീസ് താരത്തിന്റെ ഭാവി അറിയാൻ ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്.
അടുത്ത വർഷത്തെ ഫിഫ ലോകകപ്പിൽ കളിക്കാൻ ലക്ഷ്യമിടുന്ന 40 കാരനായ താരം ക്ലബ് ഫുട്‌ബോളിൽ സജീവമായി തുടരുമെന്ന് ഉറപ്പാണ്. സൗദി പ്രോ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അദ്ദേഹം ഇതിനകം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ അൽ-നാസറുമായുള്ള കരാർ പുതുക്കാൻ അദ്ദേഹം തയ്യാറാകുമോ എന്ന് കണ്ടറിയണം.
2023ല്‍ അല്‍ നസ്‌റില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോയുടെ നിലവിലെ കരാര്‍ ഈ വേനല്‍ക്കാലത്ത് അവസാനിക്കും. പ്രതിവര്‍ഷം 75 മില്യണ്‍ ഡോളര്‍ പ്രതിഫലത്തിന് രണ്ടര വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരുന്നത്.
പ്രായം 40ല്‍ എത്തിയെങ്കിലും കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ നേടിയ സൂപ്പര്‍ ഗോള്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നുള്ള നെടുനീളന്‍ ഷോട്ട് വലയില്‍ കയറിയ കാഴ്ച കണ്ട് ഫുട്‌ബോള്‍ ലോകം അമ്പരന്നു.
ക്ലബ്ബില്‍ തുടരാന്‍ ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നതായി അല്‍ നസ്ര്‍ വൈസ് പ്രസിഡന്റ് ഖാലിദ് അല്‍-മാലിക് വെളിപ്പെടുത്തി. പോര്‍ച്ചുഗീസ് ഇതിഹാസം ഇപ്പോഴും ക്ലബ്ബിനോട് പ്രതിജ്ഞാബദ്ധനാണെന്നും പുതിയ കരാറിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്