എംപോളിയയെ തകർത്ത് നാപോളി

APRIL 15, 2025, 8:42 AM

തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ എംപോളിക്കെതിരെ നാപോളി 3-0ന്റെ തകർപ്പൻ വിജയം നേടി.  സീരി എയിൽ പോയിന്റ് നിലയിൽ മുന്നിലുള്ള ഇന്റർ മിലാനുമായ മൂന്ന് പോയിന്റ് മാത്രം പിറകിലാണിപ്പോൾ നാപോളി.

ബെൽജിയൻ സ്‌ട്രൈക്കർ ലുകാകു ഒരു ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഈ സീസണിൽ ലീഗിൽ 12 ഗോളുകളും 10 അസിസ്റ്റുകളും നേടിയ ലൂക്കാക്കു മികച്ച ഫോമിലാണ്.
സ്‌കോട്ട് മക്ടോമിനെ രണ്ട് ഗോളുകളുമായി തന്റെ ഗോളുകളുടെ എണ്ണം എട്ടാക്കിയും ഉയർത്തി. ലൂക്കാക്കുവിന്റെ മനോഹരമായൊരു അസിസ്റ്റിൽ നിന്ന് 18-ാം മിനിറ്റിൽ മക്ടോമിനെ ആദ്യ ഗോൾ നേടി. തരംതാഴ്ത്തൽ ഭീഷണി നേരിടുന്നതും 17 മത്സരങ്ങളിൽ വിജയമില്ലാത്തതുമായ എംപോളിക്ക് ചില അവസരങ്ങൾ ലഭിച്ചെങ്കിലും, രണ്ടാം പകുതിയിലെ നാപ്പോളിയുടെ മുന്നേറ്റത്തിൽ അവർ തകർന്നു.

56-ാം മിനിറ്റിൽ ലൂക്കാക്കു നാപ്പോളിയുടെ ലീഡ് 2-0 ആക്കി ഉയർത്തി. ഒലിവേരയുടെ പാസിൽ നിന്നാണ് അദ്ദേഹം ഇടങ്കാൽ കൊണ്ട് ഗോൾ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം, അദ്ദേഹം വീണ്ടും അസിസ്റ്റ് നൽകി, മക്ടോമിനെക്ക് ഒരു മികച്ച ക്രോസ് നൽകി, അത് മക്ടോമിനെ ഹെഡ് ചെയ്ത് കൊണ്ട് ഗോൾ വലയിലെത്തിച്ചു.

vachakam
vachakam
vachakam

66-ാം മിനിറ്റിൽ ലൂക്കാക്കുവിന്റെ മറ്റൊരു പാസിൽ നിന്ന് മക്ടോമിനിക്ക് ഹാട്രിക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam