ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യതകൾ വർധിപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ് വിജയം. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗോൾ കീപ്പർ ഒനാനയെ ഉൾപ്പെടെ അഞ്ച് മാറ്റങ്ങൾ വരുത്തിയെങ്കിലും തോൽവി തടയാനായില്ല. മത്സരത്തിന്റെ 24-ാം മിനുറ്റിൽ ടൊണാലിയുടെ മനോഹരമായൊരു ഗോൾ ന്യൂകാസിലിന് ലീഡ് നൽകി. 37-ാം മിനുറ്റിലെ ഗർനാചോയുടെ ഫിനിഷ് യുണൈറ്റഡിന് സമനില നൽകി.
രണ്ടാം പകുതിയിൽ ഹാർബി ബാർൻസ് നേടിയ ഇരട്ട ഗോളുകൾ കളി ന്യൂകാസിൽ യുണൈറ്റഡിന്റേതാക്കി മാറ്റി. അവസാനം ബ്രൂണോ ഗുയിമറസ് കൂടെ ഗോൾ നേടിയതോടെ ജയം പൂർത്തിയായി.
ഈ വിജയത്തോടെ ന്യൂകാസിലിന് 31 മത്സരങ്ങളിൽ നിന്ന് 56 പോയിന്റായി. അവർ നാലാം സ്ഥാനത്ത് നിൽക്കുന്നു. യുണൈറ്റഡ് 38 പോയിന്റുമായി 14-ാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്