ഐ.പി.എല്ലിൽ വിക്കറ്റിനു പിന്നിൽ ഡബിൾ സെഞ്ചുറി അടിച്ച് എം.എസ്. ധോണി

APRIL 15, 2025, 4:33 AM

നാൽപ്പത്തിമൂന്നാം വയസിലും ധോണി മാജിക്കിന് കോട്ടമൊന്നുമില്ല, ഐ.പി.എല്ലിൽ മറ്റൊരു നാഴികക്കല്ല് കൂടി ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം.എസ്. ധോണി പിന്നിട്ടു.

200 ബാറ്റർമാരെ പുറത്താക്കുന്ന ആദ്യ കീപ്പറെന്ന നേട്ടമാണ് ധോണി ഇന്നലെ സ്വന്തമാക്കിയത്. എം.എസ് ധോണി ചരിത്ര നേട്ടത്തിലേക്ക് എത്തിയത് സി.എസ്.കെ സ്പിന്നർ രവീന്ദ്ര ജഡേജയുടെ പന്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ബാറ്റർ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്ത് പുറത്താക്കി. മത്സരത്തിൽ ലക്‌നൗവിന്റെ ടോപ് സ്‌കോററായി മാറിയ ക്യാപ്ടൻ റിഷഭ് പന്തിന്റെ ക്യാച്ചും ധോണിയുടെ പേരിലായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡിസ്മിസലുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ദിനേശ് കാർത്തിക്കിന്റെ പേരിനൊപ്പമുള്ളത് 182 ഔട്ടുകളാണ്. വൃദ്ധിമാൻ സാഹയാണ് മൂന്നാംസ്ഥാനത്ത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam